Kerala
ചെറുകാട്ടൂർ(വയനാട്): കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടിനു നടത്തുന്ന ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന ബൈബിൾ കലോത്സവത്തിന്റെ (സർഗപ്രഭ-2025 പ്രേഷിത കലോത്സവം) ലോഗോ പ്രകാശനം സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജെയ്സണ് പുളിച്ചുമാക്കൽ, അന്തർദേശീയ സെക്രട്ടറി ബിനോയ് പള്ളിപ്പറന്പിൽ, ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, ദേശീയ വൈസ് ഡയറക്ടർ സിസ്റ്റർ ലിസ്നി എസ്ഡി, മലബാർ റീജണൽ ഓർഗനൈസർ ബാബു ചെട്ടിപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.
തലശേരി അതിരൂപതാംഗം സഞ്ജു വർഗീസ് തച്ചുപറന്പിൽ രൂപകല്പന ചെയ്തതാണ് ലോഗോ.
District News
പേരാവൂർ : തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ ലോഗോ കെ. സുധാകരൻ എംപി പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ചു.
1936-യിൽ ആരംഭിച്ച സെന്റ് ജോൺസ് യുപി സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷങ്ങൾക്കു തുടക്കമായി. തൊണ്ണൂറിലധികം പരിപാടികൾ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
മുൻ മാനേജർ ഫാ. തോമസ് കൊച്ചു കരോട്ട്, സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു ജോസഫ് വരമ്പുങ്കൽ, പിടിഎ പ്രസിഡന്റ് വിനോദ് നടുവത്താണി, മദർ പിടിഎ പ്രസിഡന്റ് ബിന്ദു കൃഷ്ണ, തൊണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി സിറിയക് പൊട്ടങ്കൽ പഞ്ചായത്ത് മെംബർമാരായ രാജു ജോസഫ്, ബാബു, നൂറുദീൻ എന്നിവർ പ്രസംഗിച്ചു.
NRI
റിയാദ്: 25 വർഷം പൂർത്തിയാക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ മുന്നോടിയായി "സിൽവർ ജൂബിലി ലോഗോ' പ്രകാശനം ചെയ്തു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു.
2000ത്തിന്റെ അവസാനത്തോടെ റിയാദിൽ ഒരുകൂട്ടം പുരോഗമന ആശയക്കരായ ചെറുപ്പക്കാർ ഒത്തുകൂടി മലയാളികളായ സാധാരണ തൊഴിലാളികൾക്ക് താങ്ങാവുന്ന ഒരു സംഘടനയ്ക്ക് രൂപം നൽകുവാൻ തീരുമാനം എടുക്കുകയും 2001 ജനുവരി ഒന്നിന് റിയാദ് കേന്ദ്രമായി കേളി കലാസാംസ്കാരിക വേദിക്ക് രൂപം നൽകുകയുമായിരുന്നു.
തുടർന്ന് അവഗണിക്കപ്പെടുന്ന പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഒട്ടനവധി പരിപാടികൾക്ക് രൂപം നൽകുകയും വിരഹത്തിന്റെ വിരസതകൾ മാറ്റി അപരന് കൈതാങ്ങാവുന്ന ഒരു സംഘടനയ്ക്ക് രൂപം നൽകി എന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സാദിഖ് പറഞ്ഞു.
രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖും പ്രസിഡന്റ് സെബിൻ ഇഖ്ബാലും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് സംഘടന രൂപം നൽകിയിരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
സംഘാടക സമിതി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സിജിൻ കൂവള്ളൂരാണ് ലോഗോ ഡിസൈൻ ചെയ്തത്. കേളി ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടന്തോർ, ഷമീർ കുന്നുമ്മൽ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, കേളി വൈസ് പ്രസിഡന്റുമാരായ, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി എന്നിവർ ആശംസകൾ അർപ്പിച്ചു.
സംഘാടക സമിതി കൺവീനർ സുനിൽകുമാർ സ്വാഗതവും ചെയർമാൻ ഷാജി റസാഖ് നന്ദിയും പറഞ്ഞു.